ഇവിടെ പ്രാണവേദന, അവിടെ വീണവായന: കൊറോണ സമയത്തും ബാലിസ്റ്റിക് മിസെെലുകൾ പരീക്ഷിച്ച് ഉത്തരകൊറിയ

single-img
29 March 2020

കൊറോണ വെെറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ആയുധ പരിശീലനവുമായി ഉത്തരകൊറിയ. ഞായറാഴ്ച കിഴക്കൻ തീരത്ത് നിന്ന് രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകൾ സമുദ്രത്തിലേക്ക് നിക്ഷേപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വോൺസാൻ പ്രദേശത്ത് നിന്ന് രണ്ട് “ഷോർട്ട് റേഞ്ച് പ്രൊജക്റ്റുകൾ” വിക്ഷേപിക്കുകയും 230 കിലോമീറ്റർ (143 മൈൽ) പരിധിയുള്ള ഇവ പരമാവധി 30 കിലോമീറ്റർ (19 മൈൽ) ഉയരത്തിൽ പറക്കുകയും ചെയ്തതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കോവിഡ് -19 മൂലം ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള സൈനിക നടപടി വളരെ അനുചിതമാണെന്നും ഈ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയ ജെസിഎസ് പ്രസ്താവനയിൽ പറഞ്ഞു. .

ഉത്തരകൊറിയ വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലുകളാണെന്ന് തോന്നുന്നുവെന്നും എന്നാൽ അവ ജാപ്പനീസ് പ്രദേശത്തോ അതിൻ്റെ പ്രത്യേക സാമ്പത്തിക മേഖലയിലോ വന്നിട്ടില്ലെന്നും ജപ്പാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരന്തരമായ സൈനികാഭ്യാസം നടത്തുന്ന ഉത്തര കൊറിയൻ സൈന്യം ഈ മാസം നാല് റൗണ്ട് പരീക്ഷണങ്ങളിലായി വിക്ഷേപിച്ച എട്ടാമത്തെയും ഒമ്പതാമത്തെയും മിസൈലുകളാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് പരമാധികാരി കിം ജോങ് ഉന്നിൻ്റെ മേൽനോട്ടത്തിലാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രോലിഫറേഷൻ സ്റ്റഡീസിലെ മുതിർന്ന ഗവേഷകനായ ഷിയ കോട്ടൺ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച്  ഉത്തരകൊറിയ ഒരു മാസത്തിനുള്ളിൽ നടത്തിയതിൽ വച്ച് ഏറ്റവും മാരകമായ മിസൈലുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ. 

“ഈ വർഷത്തിന്റെ തുടക്കത്തിലും, 2016, 2017 വർഷങ്ങളിൽ മാത്രമാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു നടപടിശ്രദ്ധയിൽപ്പെട്ടത്.”-  ഷിയ കോട്ടൺ ഒരു ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.