കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക; ജര്‍മ്മന്‍ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു

single-img
29 March 2020

കൊവിഡ് 19 വ്യാപിച്ചതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ ധനകാര്യ മന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലുള്ള ഹെസി സ്റ്റേറ്റിലെ ധനകാര്യ മന്ത്രിയായ തോമസ് ഷാഫര്‍ ആണ് ആത്മഹത്യ ചെയ്തത്. കൊവിഡ് വരുത്തുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ഏത് രീതിയില്‍ മറികടക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് സ്റ്റേറ്റ് പ്രീമിയര്‍ വോള്‍ക്കര്‍ ബൗഫിയര്‍ അറിയിച്ചു.

അവസാന പത്ത് വര്‍ഷമായി ഹെസിയുടെ ധനകാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നു തോമസ്. മുന്‍പൊക്കെ പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളുടെയും കമ്പനികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവാണ് തോമസെന്നും വോള്‍ക്കര്‍ ബൗഫിയര്‍ പറഞ്ഞു.