കൊറോണ ചെറുക്കാനുള്ള പ്രതിരോധ ശേഷിക്കായി ചിക്കനും പഴങ്ങളും കഴിക്കൂ; ജനങ്ങളോട് തെലുങ്കാന മുഖ്യമന്ത്രി

single-img
29 March 2020

കൊറോണ ചെറുക്കാനുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചിക്കനും പഴങ്ങളും കഴിക്കണമെന്ന് ജനങ്ങളോട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആഹ്വാനം. അങ്ങിനെ ചെയ്‌താൽ അത് ചിക്കന്‍, പഴ വ്യവസായങ്ങള്‍ക്ക് ഗുണപരമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ഇന്നലെ ചിക്കനും മുട്ടയ്ക്കും നാരങ്ങക്കും സംസ്ഥാനത്ത് വില കുതിച്ചു കയറിയിരുന്നു.

ആവശ്യക്കാർ പെട്ടെന്ന് കൂടിയതും അതിനനുസരിച്ചുള്ള വിതരണം കുറവായതും ആണ് വിലകൂടാന്‍ കാരണം. ഇന്നലെ ഒറ്റ ദിവസത്തിൽ നാല് തവണയാണ് ചിക്കന് മാത്രം വില കൂടിയത്. ജനങ്ങൾ ചിക്കനും മുട്ടയും നാരങ്ങയുമൊക്കെ നിര്‍ബന്ധമായും കഴിക്കുന്നത് കൊവിഡ് 19 വെറസിനെ തടയുവാനുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയോടെ കിലോക്ക് 50 രൂപയായിരുന്ന ചിക്കന്‍ 177 രൂപയായി ഉയര്‍ന്നു.