റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിനൽകി കേന്ദ്ര സർക്കാർ

single-img
28 March 2020

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടിനൽകി കേന്ദ്രസർക്കാർ. അടുത്തമാസം 3 മുതൽ ഒരു വർഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടാൻ നിയമന സമിതി അംഗീകാരം നൽകിയത്. 2017 ഏപ്രിലിൽ ആദ്യമായി ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കനുൻഗോ.

നിലവിൽ റിസർവ് ബാങ്കിന്റെ കറൻസി മാനേജ്മെന്റ്, പേയ്‌മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് കനുൻഗോയാണ്. എൻ‌ എസ് വിശ്വനാഥൻ, എം കെ ജെയിൻ, മൈക്കൽ പത്ര എന്നിവരാണ് ആർ‌ബി‌ഐയുടെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.