ചാൾസ് രാജ കുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു; പ്രതിരോധ നടപടികളുമായി ബെക്കിംഗ് ഹാം കൊട്ടാരം

single-img
26 March 2020

ബ്രിട്ടനിൽ ചാൾസ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെക്കിംഗ് ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതേ തുടർന്ന് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. സ്കോട്ട് ലാന്റിലെ കൊട്ടാരത്തിനകത്ത് തന്നെ കർശനമായ ഐസൊലേഷനിലാണ് എഴുപത്തിയൊുകാരനായ രാജകുമാരൻ കഴിയുന്നത്.

എഴുപത്തി രണ്ടുവയസ്സുള്ള ഭാര്യ കാമില പാര്‍ക്കറും മകന്‍ വില്യമും കുടുംബവും അടക്കമുള്ളവരുമായി അകലം പാലിക്കുകയാണ് രാജകുമാരൻ. കടുത്ത രോഗലക്ഷണങ്ങ ളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെുമാണ് കൊട്ടാരം അധികൃതര്‍ അറിയിക്കുത്. കര്‍ശനനിരീക്ഷണത്തിലാണെും, അദ്ദേഹത്തെ പരിപാലിക്കാനായി ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.