ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കുമ്പോഴും, ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ലാതെ ശുചീകരണത്തൊഴിലാളികള്‍

single-img
23 March 2020

” ലോകം മുഴുവന്‍. കൊറോണ വൈറസ് വ്യാപിക്കുകയാണ്. കേരളത്തിലും ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സംസ്ഥാനമമാകെ കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും അപകടകരമായ അവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ് ശുചീകരണത്തൊഴിലാളികള്‍.

കൊറോണക്കാലത്ത് ജനങ്ങള്‍ ഏറെ മുന്‍കരുതലെടുത്ത് വീട്ടിലിരിക്കുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിക്കിറങ്ങുന്ന കേരളത്തിലെ ശുചീകരണത്തൊളിലാളികളുടെ അവസ്ഥ വിവരിക്കുകയാണ് മന്‍സൂര്‍ നൈന എന്ന വ്യക്തി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ. കൊച്ചിയില്‍ നിന്നുകണ്ട ഒരു കാഴ്ചയാണ് മന്‍സൂര്‍ ഫോട്ടോ സഹിതം പങ്കു വച്ചിരിക്കുന്നത്.

വീടുകളില്‍ നിന്നും മറ്റും പുറംതള്ളുന്ന മാലിന്യം എടുത്തുമാറ്റുന്ന തൊഴിലാളികള്‍ക്ക് ആവശ്യത്തിന് കൈയ്യുറയോ മാസ്‌ക്കുകളോ ഇല്ല. ഉള്ളതു തന്നെ അവര്‍ സ്വന്തം കയ്യില്‍ നിന്ന് പണം കൊടുത്തു വാങ്ങിയതാണ്.ആകെ സൗജന്യമായി ലഭിക്കുന്നത് തോര്‍ത്തും സോപ്പും മാത്രമാണ്. അധികാരികളുടെ സമീപത്തുനിന്നുമുള്ള നിരുത്തരവാദിത്ത്പരമായ സമീപനമാണ് ഇവിടെ തുറന്നുകാട്ടുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇവരും മനുഷ്യരല്ലെ …….

ഇന്നു രാവിലെ കൊച്ചി പനയപ്പിള്ളിയിലെ പഴയ ഗ്യാലക്സി തിയറ്ററിന് സമീപം കണ്ട കാഴ്ചയാണിത് . ആരെയും വേദനിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കാഴ്ച . കൂട്ടത്തിൽ ചിലർക്ക് മാത്രം മാസ്ക്ക് , ചിലർക്ക് മാത്രം കയ്യുറ . അതും കയ്യുറ സ്വന്തം കൈയ്യിൽ നിന്ന് പൈസ കൊടുത്തു വാങ്ങണം . ആകെ തോർത്തും സോപ്പും കൊടുക്കുമത്രെ .

നമ്മുടെ വീടുകളിൽ നിന്ന് തള്ളുന്ന മാലിന്യം കൈ കൊണ്ട് നീക്കി വൃത്തിയാക്കുന്നവർ . വൈറസ് ഭീകരതയിൽ നാടും നഗരവും ഭീതിയിലായിരിക്കെ ഒരു സാനിറ്റൈസറും നൽകാതെ ഒരു സുരക്ഷിതത്വ സംവിധാനവും നൽകാതെയാണ് ഈ ക്രൂരത . ഇന്ന് മാസ്ക് നൽകാമെന്ന് പറഞ്ഞിട്ടുണ്ടത്രെ ( എന്തൊ ഔദാര്യം പോലെ ) .

ഇവർക്കും കുടുംബങ്ങളുണ്ട് , കുഞ്ഞുകുട്ടികളുണ്ട് , പരാധീനതകളുണ്ട് . നാം പേടിക്കണം കൊച്ചിയിലെ പനയപ്പിള്ളിയിൽ ഇവർക്കായി വലിയ കോളനിയുണ്ട് നൂറ് കണക്കണിന് കുടുംബങ്ങൾ ഇവിടെ തിങ്ങി താമസിക്കുന്നു . വൈറസ് വ്യാപനമുണ്ടാകാൻ സാധ്യതയുള്ള , കോർപ്പറേഷൻ അധികാരികളുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ സമീപനം ….

ജാഗ്രത വേണം എന്ന് സർക്കാരും ആരോഗ്യ വകുപ്പും നിരന്തരം വിളിച്ച് പറയുമ്പോഴാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നുള്ള ഈ കാഴ്ച .

മുഖ്യമന്ത്രിയും – ജില്ലാ കലക്ടറും മറ്റു അധികാരികളും അറിയട്ടെ അറിയും വരെ നമ്മുക്കിത് ഷെയർ ചെയ്ത് കൊണ്ടെയിരിക്കാം ……

ഈ കാഴ്ച തന്നെ ഇപ്പോ മട്ടാഞ്ചേരി ചക്കാമാടത്തും കണ്ടു … പ്രതികരിച്ചില്ലെങ്കിൽ നാം വലിയ ദുരന്തം നേരിടേണ്ടി വരും
(ചക്കാമാടത്തെ ചിത്രം കമൻറ് ബോക്സിൽ )

മൻസൂർ നൈന ”

ഇവരും മനുഷ്യരല്ലെ ……. ഇന്നു രാവിലെ കൊച്ചി പനയപ്പിള്ളിയിലെ പഴയ ഗ്യാലക്സി തിയറ്ററിന് സമീപം കണ്ട …

Posted by Mansoor Naina on Sunday, March 22, 2020