കൊവിഡ് 19; സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്‍ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

single-img
19 March 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്ന് മാനവശേഷി വിഭവമന്ത്രാലയം ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ അടിയന്തരമായി മാറ്റാന്‍ ബുധനാഴ്ച രാത്രി തീരുമാനിച്ചത്.

അതേ സമയം സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.

ഈ മാസം 31വരെയുളള സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റാനാണ് കേന്ദ്രനിര്‍ദേശം. എന്നാൽ സര്‍വകലാശാല പരീക്ഷയിൽ ആശയക്കുഴപ്പം തുടരുകയാണ്.തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും അറിയിച്ചു. സംസ്ഥാനത്തെ മറ്റു സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കി. മൂല്യനിര്‍ണയനടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രനിര്‍ദേശം അറിയില്ല. സര്‍ക്കുലര്‍ കണ്ടിട്ടില്ല. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഡയറക്ടർ പ്രതികരിച്ചു.