ഇനി നമ്മൾ എങ്ങോട്ടേക്ക് പോകും? ചോദ്യം ചോദിച്ചു തുടങ്ങാൻ സമയമായി

single-img
16 March 2020

വെയർ ഡു വി ​ഗോ ഫ്രം ഹിയർ ? ദ് ​ഗ്ലോബ് ആന്റ് ദ് മെയിൽ എന്ന കനേഡിയൻ പത്രത്തിന്റെ കവർ പേജിലെ ചോദ്യമാണിത്. ഇനി നമ്മൾ എങ്ങോട്ടേക്ക് പോകും? മനുഷ്യ രാശി വളരെ വേ​ഗം തന്നെ ഉത്തരം കണ്ടെത്തേണ്ട അതി ​ഗൗരവകരമായ ചോദ്യം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ മുൻപെങ്ങും ഇല്ലാത്ത വിധം ആപത്കരമായിരിക്കുന്നു എന്ന് പ്രകൃതിവാദികൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ടും അതൊന്നും പരി​ഗണിക്കാത്ത ലോക നേതാക്കന്മാർ തന്നെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടതും. സുനാമിയായും, പ്രളയമായും,അ​ഗ്നിപർവ്വത സ്ഫോടനങ്ങളായും, മഞ്ഞുരുകലുകളായും ഇതിനോടകം തന്നെ പ്രതികരിച്ചു കഴിഞ്ഞ പ്രകൃതിയുടെ അടുത്ത മുന്നറിയിപ്പായി വേണം പിടിചിചു കെട്ടാൻ കഴിയാത്ത മഹാമാരിയുടെ കടന്നു വരവും.

അതും കൊണ്ട് തന്നെയാണ് കനേഡിയൻ പത്രത്തിലെ ഇനി നമ്മൾ എങ്ങോട്ടേക്ക് പോകും? എന്ന ചോദ്യത്തിന് നമ്മൾ എല്ലാവരും ഉത്തരം ആലോചിക്കേണ്ടി വരുന്നതും.