‘കൊവിഡ് 19 തലസ്ഥാനത്തും ‘; സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ സ്ഥിരീകരിച്ചു

single-img
13 March 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊവിഡ് 19 രോഗബാധ സംശയിക്കുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. എ​ങ്കി​ലും കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയത്.വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.

അതേ സമയം സം​സ്ഥാ​ന​ത്ത് പു​തു​താ​യി രണ്ട്​ പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ദുബെെ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ ഇ​വ​ർ പ​രി​യാ​രം മെ‍ഡി​ക്ക​ൽ കോ​ള​ജി​ലും തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്.

തൃശ്ശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികള്‍ യാത്രചെയ്‍ത വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ്. തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാള്‍. യുവാവിന്‍റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. മാർച്ച് 7നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധം ഉണ്ടായവരെ നിരീക്ഷിക്കും. ഇയാളൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി ഇയാള്‍ രക്തസാമ്പിള്‍ നല്‍കിയിരുന്നു. എന്നാല്‍ പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ വീട്ടിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.