നിര്‍ഭയാ കേസ്; പ്രതികളുടെ വധശിക്ഷ നാളെയില്ല, സ്റ്റേ ചെയ്ത് കോടതി

single-img
2 March 2020


ദില്ലി: നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. നാലുപ്രതികളുടെയും വധശിക്ഷയ്ക്കായി പുറപ്പെടുവിച്ച മരണവാറണ്ടിന് ദില്ലി പാട്യാല ഹൗസ് പ്രത്യേക കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ പവന്‍ഗുപ്ത നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനമെടുത്തത്.

നാളെ രാവിലെയായിരുന്നു നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് കാണിച്ച് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വധശിക്ഷ സംബന്ധിച്ച് തിരുത്തല്‍ ഹര്‍ജി പവന്‍ഗുപ്ത സമര്‍പ്പിച്ചിരുന്നുവെങ്കിലും സുപ്രിംകോടതി തള്ളിയിരുന്നു.