സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനം 35 കോടി: ദിഗ് വിജയ്‌സിങ്

single-img
2 March 2020


മുംബൈ: സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്യുന്നത് 35 കോടിരൂപാവരെയാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ്‌സിങ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിട്ട് ബിജെപിയെ പിന്തുണക്കാന്‍ ഇത്രയും ഭീമമായ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യഗഡുവായി അഞ്ച് കോടിരൂപയാണ് ഇവര്‍ നല്‍കുന്നത്. സര്‍ക്കാര്‍ താഴെ വീണാല്‍ ബാക്കി തുകയും നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
ഇത് കര്‍ണാടകമല്ലെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റ് പരിസരത്ത് മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് അദേഹത്തിന്റെ പ്രസ്താവന. മധ്യപ്രദേശില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പോലും വില്‍പ്പനയ്ക്ക് വച്ചിട്ടില്ല.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ റെയ്ഡ് നടത്താന്‍ ആദായനികുതി, ഇഡി, സിബിഐ എന്നിവയ്ക്ക് ഒരു വശത്ത് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ വാങ്ങുന്നതിന് പണം വിതരണം ചെയ്യുകയാണെന്നും അദേഹം ആരോപിച്ചു.
താനൊരിക്കലും ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ആരാണ് മുഖ്യമന്ത്രിയാകുകയെന്ന കാര്യത്തില്‍ ശിവരാജ് സിംഗ് ചൗഹാനും നരോട്ടം മിശ്രയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ ഉപമുഖ്യമന്ത്രിയുമായിരിക്കുമെന്ന് ഇപ്പോള്‍ തീരുമാനിച്ചു. അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ഇരുവരും ഒരുമിച്ച് എംഎല്‍എമാരെ സമീപിക്കുന്നുണ്ട്. ഇത് അംഗീകരിക്കില്ലെന്നും അദേഹം വ്യക്തമാക്കി