ഭരണാധികാരികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് പണിയറിയാത്ത ഡോക്ടര്‍ രോഗിയെ നോക്കും പോലെ; പി ചിദംബരം

single-img
20 February 2020

ഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയില്‍ കേന്ദ്ര ഭരണത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ത്യന്‍ സാമ്പത്തികരംഗം ഐസിയുവില്‍ ആണെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഈ പരാമര്‍ശം മുന്‍ നിര്‍ത്തിയാണ് നിര്‍മ്മല സീതാരാമനെതിരെ ചിദംബരത്തിന്റെ പരോക്ഷ വിമര്‍ശനം.

രാജ്യത്തെ സാമ്പത്തിക രംഗം ഐസിയുവില്‍ അല്ല എന്നാല്‍ പരിപാലിക്കാന്‍ കഴിവില്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥ യിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് കിടത്തി ചികിത്സി ക്കുന്ന അവസ്ഥയാണെന്ന് പി ചിദംബരം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ചിദംബരത്തിന്റെ പരാമര്‍ശം.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു. ആവശ്യക്കാരില്ലെന്നും എല്ലാം മംഗളമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.വളര്‍ച്ചാ സൂചികകള്‍ എല്ലാം താഴേക്ക് നില്‍ക്കുകയാണ് ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ജിഡിപി ഏഴു മുതല്‍ എട്ടുവരെ എത്തുക എന്നാണ്‌ മുന്‍ ധനകാര്യമന്ത്രി ചോദിക്കുന്നത്. സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ സാമ്പത്തിക രംഗത്തെ പാഠ പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട രീതിയിലാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യം മോശമാണെങ്കിലും 1991 ലെ അത്രയും മോശമായ സ്ഥിതിയിലല്ല.1997ല്‍ ഏഷ്യയില്‍ നേരിട്ട സാമ്പത്തിക മാന്ദ്യത്തോട് അടുത്താണ് ഇന്ന് രാജ്യം നില്‍ക്കുന്നത്.കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആളുകളു ണ്ടെങ്കില്‍ ഈ അവസ്ഥ മറികടക്കാനാകുമെന്നും ചിദംബരം പറഞ്ഞു.