കുവൈറ്റ് ആർട്ടിസ്റ്റ്സ് മ്യൂസിക്കൽ ബാൻഡ് സംഘം , ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ – വാർഷിക പരിപാടിയിൽ

single-img
19 February 2020

കുവൈറ്റ് ആർട്ടിസ്റ്റ്സ് മ്യൂസിക്കൽ ബാൻഡ് സംഘം , ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ – വാർഷിക പരിപാടിയിൽ. പ്രശസ്ത കുവൈറ്റി വയലിനിസ്റ്റായ അബ്ദുൾ അസീസ് അൽ ഹബ്ബാദിന്റെ നേതൃത്വത്തിലുള്ള പതിനാറോളം കുവൈറ്റി കലാകാരന്മാർ ആദ്യമായി ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുവൈറ്റിലെ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റ് സിറ്റി ടവർ ഹോട്ടൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കുവൈറ്റ് ദേശീയ & വിമോചന ദിനത്തിന്റെയും , സംഘടനയുടെ രണ്ടാം വാർഷികത്തിന്റെയും സംയുക്ത ചടങ്ങിൽ വിവിധ സംഗീത ഉപകരണങ്ങളോടുകൂടിയ അറേബ്യൻ ശൈലിയിയുള്ള പരിപാടികൾ അവതരിപ്പിക്കും.

പരിശീലന പരിപാടികൾ നേരിട്ട് വീക്ഷിക്കാൻ കുവൈറ്റ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ആസ്ഥാനത്ത് നടന്ന കൂടി കാഴ്ചയിൽ, പ്രസിഡണ്ട് ശ്രീ അബ്ദുൾ അസീസ് അൽ മുഫറിജ്, വൈസ് പ്രസിഡണ്ട് ശ്രീ ജമാൽ അൽ ലാഹൂ, കുവൈറ്റ് യൂണിവേഴ്സിറ്റ് സംഗീത വിഭാഗം മുൻ തലവൻ, പ്രൊഫസർ ഹമദ് അബ്ദുള്ള അൽ ഹബ്ബാദ്, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ബാബു ഫ്രാൻസീസ്, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി ശ്രീ എച്ച് ഇ ഷെയ്ക്ക് ദുവൈജ് ഖലീഫ അൽ സബാ, രക്ഷാധികാരി ശ്രീമതി റിഹാബ് എം ബോറിസ്ലി എന്നിവർ ഉൾപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. അഹമ്മദ് നസ്‌റള്ള അൽ നസ്റള്ളയുടെ നേതൃത്വത്തിൽ കുവൈറ്റ് വിദ്യാലയത്തിലെ കുട്ടികളും, ലണ്ടൻ ട്രിനിറ്റ് കോളേജ് സർട്ടിഫൈഡ് മ്യൂസിക് ഡയറക്ടർ ഫ്രാൻസീസ് മൈക്കിൾ ജിഗൂളിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും ഇന്ത്യൻ സംഗീത പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു