കേരളാ പോലീസിന്റെ മെനുവിൽ നിന്നും ഒഴിവാക്കിയത് ബീഫ് മാത്രമല്ല; എഡിജിപി ബി സന്ധ്യ പറയുന്നു

single-img
17 February 2020

കേരളാ പോലീസിന്റെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന വിശദീകരണവുമായി എഡിജിപി ബി സന്ധ്യ. മാധ്യമങ്ങൾ ആരോപിക്കുന്നത് പോലെ ബീഫ് മാത്രമല്ല, മട്ടനും മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവന്നത് ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനായി തൃശ്ശൂർ പോലീസ് അക്കാദമിയിൽ ചേർന്നത്. ഇവർക്കുവേണ്ടി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കി എന്നതിനാൽ വിവാദമായത്.

മുൻപൊക്കെ ബീഫും മെസ്സിൽ നിന്നും പരിശീലനം നടത്തുന്ന പോലീസുകാർക്ക് നൽകിയിരുന്നതായി പൊലീസുകാർ പറയുന്നു.നിലവിൽ ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി.അതേപോലെ തന്നെ കേരള പോലീസ് അക്കാദമിയിൽ നിന്ന് വെടിയുണ്ടകൾ കാണാതായിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.