‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: `പാചകവാതക വില വർദ്ധനവിൽ´ വിഷമിച്ച് ശോഭാ സുരേന്ദ്രൻ

single-img
14 February 2020

ഡൽഹി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാർ നടപടിക്കെതിരെ ജനരോഷം ആളിക്കത്തുകയാണ്. മനുഷ്യൻ അവശ്യ ഉത്പന്നമായ ചാചകവാതകത്തിൻ്റെ വില ഒറ്റയടിക്കു വർദ്ധിപ്പിച്ചതിനെതിരെ തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനിടയിൽ ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ്റെ ഒരു വീഡിയോയാണ് സെെബറിടങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വില വര്‍ധനവിനെതിരെ ശോഭാ സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പടരുന്നത്. ‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ എന്നു തുടങ്ങുന്ന വീഡിയോ ട്രോളുകളുടെ ഭാഗമായാണ് ഉയർന്നുവരുന്നത്. 

പാചകവാതക വില വർധന കാരണം ഉളളി തൊട്ടു മഞ്ഞൾ വരെ വിലകൂടിയതിൽ പ്രതിഷേധിക്കുന്ന ഒരു പാവം വീട്ടമ്മ…

Posted by Jinu Neelan Unni on Wednesday, February 12, 2020

ഇതിനുപുറമേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്‍പ് പാചകവാതക വിലവര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഉയർന്നുവരുന്നുണ്ട്. 

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.

2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടര്‍ വിലയില്‍ 284 രൂപ കൂടി.