ഓർമ്മയുണ്ടോ ഈ ചിത്രം; പാചക വാതക വില വർദ്ധനയിൽ ബിജെപി പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവെച്ച് രാഹുൽ

single-img
13 February 2020

രാജ്യമാകെ പാചക വാതക സിലിണ്ടറിന്‍റെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പാചക വാതക വില ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷമായിരുന്ന ബിജെപി നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവച്ചാണ് രാഹുല്‍ കേന്ദ്രത്തെ കളിയാക്കുന്നത്.

ഇപ്പോൾ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ ആ സമയം ഗ്യാസ് കുറ്റിയുമായി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ”പാചക വാതക സിലിണ്ടറിന് 150 രൂപ കൂടിയതിനെതിരെ പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങളോട് യോചിക്കുന്നു” എന്നായിരുന്നു രാഹുല്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഗാർഹിക ഉപഭോഗത്തിലുള്ള ഗ്യാസ് ഒരു സിലിണ്ടറിന് 144.5 രൂപ നിരക്കിലാണ് വില കൂട്ടിയിരിക്കുന്നത്. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു വില കൂട്ടിയത്.