കെഎം മാണി അനിഷേധ്യനായ നേതാവ്; സ്മാരകത്തിന് തുക അനുവദിച്ചത് സര്‍ക്കാരിന്റെ ചുമതല: തോമസ് ഐസക്ക്

single-img
8 February 2020

കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെഎം മാണിക്ക് കേരള രാഷ്ട്രീയത്തില്‍ അനിഷേധ്യസ്ഥാനമാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം വേണമെന്നും ധനമന്ത്രി പറഞ്ഞു. സ്മാരകം പണിയാന്‍ സംസ്ഥാന ബജറ്റില്‍ ഇടത് സർക്കാർ അഞ്ചുകോടി അനുവദിച്ചത് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് പ്രതികരണവുമായി എത്തിയത്.

‘കെ എം മാണി അനിഷേധ്യനായ നേതാവാണ്. സിപിഎം അംഗീകരിക്കുന്നില്ല എങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ സ്മാരകത്തിനായി അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ല. അത് സര്‍ക്കാരിന്റെ ചുമതലയാണ്’ – തോമസ് ഐസക്ക് പറഞ്ഞു. കെഎം മാണിക്കായി സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ബജറ്റിൽ തുക വകകൊള്ളിച്ചത്. ഇതിനെ സിപിഐയും അംഗീകരിച്ചിരുന്നു.