ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന തീരുമാനമെടുത്ത് അമേരിക്കന്‍ സെനറ്റ്

single-img
6 February 2020

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് തീരുമാനിച്ച് അമേരിക്കന്‍ സെനറ്റ്. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ് വ്യക്തമാ ക്കി. നാലുമാസം നീണ്ടു നിന്ന ഇംപീച്ച്‌മെന്റ് വിചാരണയ്ക്കാണ് ഇതോടെ അവസാനമായത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്. 48 നെതിരെ 52 വോട്ടുകള്‍ക്ക് പ്രമേയം തള്ളി.47നെതിരെ 53 വോട്ടുകള്‍ക്ക് രണ്ടാമത്തെ ആരോപണവും തള്ളുകയായിരുന്നു. ഇംപീച്ച്‌മെന്റ് തട്ടിപ്പിലെ വിജയത്തെക്കുറിച്ച് നാളെ പ്രതികരിക്കു മെന്ന് ട്രംപ് പറഞ്ഞു. ഇനി എന്നും പ്രസിഡന്റ് താന്‍ തന്നെ എന്ന് സൂചിപ്പിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്തു.

സാക്ഷി വിസ്താരത്തിനുള്ള ഡെമോക്രാറ്റ് നീക്കം റിപ്പബ്ലിക്കന്‍ പരാജയപ്പെടുത്തിയതോടെ ഇംപീച്ച് മെന്റ് നീക്കം പരാജയമാകുമെന്ന് ഉറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ എതിരാളിയായ ജോ ബൈഡനുമേല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തി, കോണ്‍ഗ്രസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുഎന്നീ കുറ്റങ്ങളായിരുന്നു ട്രംപിനു മേല്‍ ചുമത്തിയിരുന്നത്.

ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌തെങ്കിലും സെനറ്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ ട്രംപിനെ പുറത്താക്കാന്‍ കഴിയൂ. ഏതായാലും ഡെമോക്രാറ്റുകളുടെ പ്രതീക്ഷയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്.