കെനിയന്‍ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അരാപ് മോയി അന്തരിച്ചു

single-img
5 February 2020

കെനിയന്‍ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അരാപ് മോയി അന്തരിച്ചു.95 വയസായിരുന്നു.ജനാധിപത്യം നിലവിലുണ്ടായി രുന്നിട്ടും സ്വേച്ഛാധിപതിയായി ഭരണം നടത്തുകയായിരുന്നു അരാപ് മോയി.ഭരണഘടന അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2002ല് ആണ് അദ്ദേഹം സ്ഥനം ഒഴിഞ്ഞത്.

ആദ്യ പ്രസിഡന്റായിരുന്ന ജോമോ കെനിയാത്തയുടെ മരണത്തെ തുടര്‍ന്ന് അന്ന് വൈസ് പ്രസിഡന്റായിരുന്ന മോയി സ്ഥാനമേറ്റെടുക്കുകയായിരുന്നു. മോയിയുടെ ഭരണം പാളിയതോടെ രാജ്യത്ത് സമ്പദ് വ്യവസ്ഥ താറുമാരായി.1982 ല്‍ ഉണ്ടായ അട്ടിമറി ശ്രമത്തെ തുടര്‍ന്നാണ് മോയി സ്വേച്ഛാധിപതിയായത്.1991 വരെ മോയിയുടെ നേതൃത്വത്തില്‍ കെനിയ ആഫ്രിക്കന്‍ നാഷണ്ല്‍ യൂണിയന്‍ പാര്‍ട്ടിയാണ് രാജ്യം ഭരിച്ചത് തുടര്‍ന്ന് ജനാധിപ്തയം വന്നെങ്കിലും മോയി പ്രസിഡന്റായി 2002 വരെ തുടരുകയായിരുന്നു.