‘ബാത്‌റൂം പാര്‍വതി’ എന്ന്‌ ഇരട്ടപേര്‌ വന്നതെങ്ങിനെ; പാര്‍വതി പറയുന്നു

single-img
5 February 2020

മലയാള സിനിമയിൽ വനിതകളുടെ സംഘടനയായ ഡബ്ല്യൂസിസി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. താൻ ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി അമ്മയുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ തനിക്ക്‌ ബാത്‌റൂം പാര്‍വതി എന്ന്‌ ഇരട്ടപേര്‌ വീണിരുന്നുവെന്ന്‌ അവർ വ്യക്തമാക്കി. ആ സമയം താന്‍ അത്‌ കാര്യമാക്കിയില്ലെന്നും ഇനിയും സംസാരിക്കുമെന്നും പാര്‍വതി പറയുന്നു.

‘കാലങ്ങളായുള്ള കുറെ ഏറെ ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണമായി സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയധികം വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ തന്നെയാണ് സാനിട്ടേഷന്‍ പ്രശ്നങ്ങള്‍.

2014ല്‍ ഒരിക്കൽ ഇതേക്കുറിച്ച് ‘അമ്മ’ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന ഇരട്ടപ്പേര് വീണു. അന്ന് ഞാനത് ശ്രദ്ധിച്ചില്ല. എന്നാൽഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇതുപോലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ് ഡബ്ല്യൂസിസി ചെയ്യുന്നത്. താൻ ഇനിയും എഎംഎംഎയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കുമെന്നും പാർവതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.