ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും; റാലികളുമായി മോദിയും രാഹുലും പ്രിയങ്കയും

single-img
4 February 2020

ഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു റാലികള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കുന്നുണ്ട്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ദ്വാരകയിലാണ് മോദിയുടെ റാലി. വിവിധ സ്ഥലങ്ങളിലായി രാഹുലും പ്രിയങ്കയും റാലികളെ അഭിസംബോധന ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ രൂക്ഷമാ ഭാഷയില്‍ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി നേതാക്കളും പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.

സംഗം വിഹാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ രാഹുല്‍ മറുപടി നല്‍കുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്.കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റിലും ജയിച്ച് ആം ആദ്മി പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. രണ്ടാം തവണയും ഭരണത്തുടര്‍ച്ച നേടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.