ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി; പേര് ചേര്‍ത്ത് അഞ്ച് ലക്ഷം യുവാക്കള്‍

single-img
31 January 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം കനക്കുമ്പോള്‍ ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിനായി ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച യുവജന്‍ ആക്രോശ് റാലിയിലാണ് രാഹുൽ എന്‍ആര്‍യു പ്രഖ്യാപിച്ചത്.

രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളുടെ കണക്കെടുത്ത ശേഷം അത് പ്രധാനമന്ത്രിക്ക് അയച്ച് നല്‍കാനാണ് തീരുമാനം. രാഹുലിന്റെ പ്രഖ്യാപന ശേഷം ഇതുവരെ ഏകദേശം അഞ്ച് ലക്ഷം യുവാക്കളാണ് തൊഴിലില്ലാത്തവരുടെ രജിസ്റ്ററിലേക്ക് പേര് ചേര്‍ത്തത്. ഇതിൽ 58,000 പേരോളം രാജസ്ഥാനില്‍ നിന്നും മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ ഔദ്യോഗിക കണക്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്കോൺഗ്രസിന്റെ ഈ പ്രഖ്യാപനം. നിങ്ങൾ തൊഴിലില്ലാത്തവരാണെങ്കില്‍ 8151994411 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ നല്‍കിയാല്‍ മതിയാകും. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.