ദേശീയ പതാക തലകീഴായി ഉയര്‍ത്തി; ആന്ധ്ര മന്ത്രി വിവാദത്തില്‍

single-img
26 January 2020

രാജ്യത്തിന്റെ 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് വിവാദത്തിൽ. ചടങ്ങിന്റെ തുടക്കത്തിൽ തന്നെ പതാക ഉയര്‍ത്തിയിരുന്നു എങ്കിലും ദേശീയ ഗാനം തീരുന്ന അവസരത്തിലാണ് ഗുരുതര പിഴവ് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനെ തുടർന്ന് സംഘാടകരോട് മന്ത്രി പൊട്ടിത്തെറിച്ചു. ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനത്തിനും സംഭവം കാരണമായിട്ടുണ്ട്. ദേശീയ പതാക തെറ്റായ രീതിയിൽ കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ ദേശീയ പതാകയെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് വിശാഖപട്ടണത്ത് നടന്നതെന്നാണ് ടിഡിപിയുടെ ആരോപണം.