കെപി സിസി ഭാരവാഹികള്‍; തീരുമാനം ഇന്ന് ഉണ്ടായേക്കും, ജംബോ പട്ടിക 45 ആയി ചുരുക്കി

single-img
24 January 2020

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഏറെ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമാകുന്നത്. അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഭാരവാഹിപ്പട്ടിക പുറത്തുവരുന്നത്.

130 പേരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജംബോ പട്ടികയ്ക്ക് ഹൈക്കമാന്റ് അനുമതി നല്‍ക്തിരുന്നതോടെ പട്ടിക വെട്ടിച്ചുരുക്കി 45 പേരാക്കുകയായിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ ജംബോ പട്ടിക വേണ്ടെന്ന നിലപാടിലായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. പക്ഷെ ഹൈക്കമാന്റ് മുല്ലപ്പള്ളിക്ക് ഒപ്പം നിന്നു. കര്‍ശന വിമര്‍ശനം ഉയര്‍ന്നതോടെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച്‌ ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു.