കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം തുടരുന്നു

single-img
16 January 2020

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം തുടരുകയാണ്.
ഒ​രാ​ള്‍​ക്ക് ഒ​രു പ​ദ​വി എ​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ  നിലപാടാണ് അസ്വാരസ്യങ്ങൾക്ക് വഴിവച്ചത്. എം​എ​ല്‍​എ​മാ​രും എം​പി​മാ​രും ഏ​റെ തി​ര​ക്കു​ള്ള​വ​രാ​ണെ​ന്നും, അതിനൊപ്പം പാ​ര്‍​ട്ടി ചു​മ​ത​ല കൂ​ടി നൽകുന്നത് അ​മി​ത ഭാ​ര​മാ​കു​മെ​ന്നു​മാ​ണു മു​ല്ല​പ്പ​ള്ളി​പറയുന്നത്

ഐ ഗ്രൂപ്പാണ് മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ രംഗത്തു വന്നിരിക്കുന്നത്. എംഎൽഎമാരെയടക്കം പാർട്ടി സ്ഥാനങ്ങൾ നൽകണമെന്ന് അവർ വാദിക്കുന്നു. എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നും ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും ഗ്രൂ​പ്പു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.  ഒരാൾക്ക് ഒരു പദവി എന്ന നിലപാടിനെ കെ വി തോമസും പിന്തുണച്ചിരുന്നു.

പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച അ​ന്തി​മ ച​ര്‍​ച്ച​ക​ല്‍ വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും ഡ​ല്‍​ഹി​യി​ലെ​ത്തും. കഴിഞ്ഞ ദിവസം ഇരുവകും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി , രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.