പൗരത്വഭേദഗതി;യുപിയിലെയും കര്‍ണാടകത്തിലെയും പൊലീസ് അതിക്രമങ്ങളില്‍ പരാതി നല്‍കി മുസ്ലിംലീഗ്

single-img
15 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരേ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകത്തിലുമുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുസ്ലിം ലീഗ് പരാതി നല്‍കി. പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ഇരകളെ സന്ദര്‍ശിച്ച് മൊഴിയെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടതായും യുപിയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും പരാതിയിആരോപിച്ചു.
മുസ്്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി സമര്‍പ്പിച്ചത്.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ദേശീയ ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍, സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരാണ് നേതൃതല സംഘത്തിലുണ്ടായിരുന്നത്.