അനധികൃതമായി അവധി; 430 ഡോക്ടര്‍മാരുള്‍പ്പടെ 480 ജീവനക്കാരെ ആരോഗ്യ വകുപ്പ് പിരിച്ചു വിടുന്നു

single-img
10 January 2020

കേരളത്തിൽ ആരോഗ്യവകുപ്പ് 430 ഡോക്ടർമാരുൾപ്പടെ 480 ജീവനക്കാരെ പിരിച്ചു വിടാൻ ഉത്തരവ്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവർക്ക് എതിരെയാണ് നടപടി എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

ഇതുപോലുള്ള ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യുന്നതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480…

Posted by K K Shailaja Teacher on Friday, January 10, 2020