50-ാം പിറന്നാള്‍ ആഘോഷവുമായി ലക്ഷ്മി ഗോപാലസ്വാമി; ആശംസകളുമായി സിനിമാ ലോകം

single-img
7 January 2020

നര്‍ത്തകിയും തെന്നിന്ത്യൻ ഭാഷകളിലെ നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ 50-ാം പിറന്നാളായിരുന്നു ഇന്ന്.
ജന്മദിനത്തിന്റെ ഈ ആഘോഷ നിറവില്‍ സിനിമ താരങ്ങളും നിരവധി ആരാധകരുമാണ് ആശംസ അറിയിച്ച് എത്തിയത്.

താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് ‘മമ്മൂട്ടി -ലോഹിതദാസ്’ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലായിരുന്നു. പിന്നീട് ഇതുവരെയുള്ള പല കാലഘട്ടത്തിലായി മലയാളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നിരവധി നടന്‍മാരോടൊപ്പവും അഭിനയിച്ചു.