ഇനിമുതൽ സയന്‍സിതര വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശനം

single-img
3 January 2020

ഇപ്പോൾ പ്ലസ്ടു ബയോളജി സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമാണ് നാലുവര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശനം. എന്നാല്‍ ഇനിമുതൽ സയന്‍സിതര വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും ബിഎസ്‌സി, നഴ്‌സിങ്ങ് പഠിക്കാന്‍ അവസരമൊരുക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍.

ഹയര്‍ സെക്കന്ററി പരീക്ഷയിൽ 45 ശതമാനം മാര്‍ക്കുള്ള സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ബിഎസ്‌സി നഴ്‌സിങ്ങ് പഠിക്കാമെമെന്നും നഴ്‌സിങ്ങ് വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നിർദ്ദേശവും കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.

2021 ആകുന്നതോടെ ജനറല്‍ നഴ്‌സിങ്ങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പൂര്‍ണമായും നിര്‍ത്തലാക്കും. അതിന് ശേഷമായിരിക്കും പുതിയ നിർദ്ദേശം നടപ്പാകുക.