റിപ്പബ്ലിക് ദിനപരേഡില്‍ പശ്ചിമബംഗാളിന്റെ ടാബ്ലോ പ്രൊപ്പോസലിന് അനുമതിയില്ല; കേന്ദ്രം പ്രതികാരം തീര്‍ക്കുന്നു?

single-img
2 January 2020

ജനുവരി 26ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമബംഗാളിന്റെ ടാബ്ലോ പ്രൊപ്പോസല്‍ നിരസിച്ച് കേന്ദ്രപ്രതിരോധമന്ത്രാലയം. 32 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിവിധ മന്ത്രാലയങ്ങളുടെയും പ്രൊപ്പോസലുകളില്‍ നിന്ന് 26 എണ്ണംമാത്രമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പശ്ചിമബംഗാളിന്റെ ടാബ്ലോ പ്രൊപ്പോസല്‍ സമിതി അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ടാബ്ലോ പ്രൊപ്പോസലാണ് മമത സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയത്. ജലസംരക്ഷണം അടക്കമുള്ള വിഷയങ്ങള്‍ എടുത്താണ് ടാബ്ലോ പൊപ്പോസല്‍ തയ്യാറാക്കിയതെന്ന് മമതസര്‍ക്കാര്‍ അറിയിച്ചു. അതേസമയം പൗരത്വഭേദഗതിയില്‍ പശ്ചിമബംഗാള്‍ കേന്ദ്രത്തിനെതിരെ ശക്തമായി നിലകൊണ്ട സാഹചര്യത്തില്‍ പ്രതികാര നടപടികളാണ് സര്‍ക്കാരിന്റേതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.