ധമാക്ക റിലീസ് നാളെ; കപ്പിള്‍ കണ്ടസ്റ്റില്‍ വിജയിച്ചാല്‍ പട്ടായയിലേക്കുള്ള ട്രിപ്പ് ഫ്രീ, തീയേറ്ററുകളില്‍ ആദ്യമെത്തുന്ന 50 പേര്‍ക്ക് ടിക്കറ്റ് സൗജന്യം

single-img
1 January 2020

യുവാക്കള്‍ക്കുവേണ്ടി ഒരുങ്ങുന്ന ഉത്സവചിത്രമായ ‘ധമാക്ക’ കപ്പിള്‍സിനുവേണ്ടി ഒരു അടിപൊളി കണ്ടസ്റ്റ് ആരംഭിച്ചു. ബമ്പര്‍ വിജയികള്‍ക്ക് പട്ടായയിലേയ്ക്കുള്ള ഫ്‌ലൈറ്റ് യാത്രയും അഞ്ച് സ്മാര്‍ട്ട് ഫോണുകളുമാണ് സമ്മാനം. ആര്‍ക്കും ഈ മത്സരത്തില്‍ പങ്കാളികളാകാം. നാളെയാണ് ഒമര്‍ലുലു ചിത്രമായ ധമാക്കയുടെ റിലീസ്. ഇതിന് മുന്നോടിയായാണ് ഈ മത്സരം പ്രഖ്യാച്ചിരിക്കുന്നത്.കൂടാതെ സിനിമയുടെ റിലീസ് ദിനത്തില്‍ തീയേറ്ററുകളിലെത്തുന്ന ആദ്യ അമ്പത് പേര്‍ക്ക് സൗജന്യടിക്കറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമര്‍ലുലു സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനര്‍ ധമാക്ക നാളെ കേരളമെമ്പാടും റിലെസ് ചെയ്യപ്പെടുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന 139 തിയെറ്ററുകളിലും ആദ്യ ഷോയ്ക്ക് കൗണ്ടറിലെത്തുന്ന ആദ്യത്തെ 50 പേര്‍ക്ക് ടിക്കറ്റ് ഫ്രീയായി ലഭിക്കും. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്‌ലക്‌സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു തീരുമാനം അണിയറക്കാര്‍ എടുത്തത്. ഈ ഓഫര്‍ മാളുകളില്‍ ലഭ്യമല്ല. അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി, ഉര്‍വ്വശി, മുകേഷ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, ഇന്നസെന്റ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം യുവാക്കള്‍ക്കായുള്ള ഒരു ഫെസ്റ്റിവല്‍ മുവീയാണ്.