പൗരത്വ നിയമ ഭേദഗതി: ജനകീയ പ്രതിഷേധം ഇത്ര ശക്തമാകുമെന്ന് കരുതിയില്ല; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

single-img
26 December 2019

കേന്ദ്ര സർക്കാർ നിയമമാക്കിയ പൗരത്വ ഭേദഗതിയിൽ രാജ്യമാകെ ജനകീയ രോഷം ഇത്രയേറെ ആളിക്കത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബലിയാന്‍. കേന്ദ്രനിയമത്തിനെതിരെ പൊതുജന പ്രതിഷേധം ഇത്രയും രൂക്ഷമാകുമെന്ന് ബിജെപി ജനപ്രതിനിധികള്‍ മുന്‍കൂട്ടി കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യമാകെ എല്ലാ മേഖലകളില്‍ നിന്നുമുള്ള വ്യക്തികള്‍ പ്രതിഷേധങ്ങളുടെ ഭാഗമായി മാറുകയാണ്. ‘ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ മാത്രമല്ല മറ്റുള്ള ബിജെപി അംഗങ്ങളും ഈ തരത്തിലുള്ള രോഷം പ്രവചിച്ചില്ല’, സഞ്ജീവ് ബലിയാന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.