സ്വിസ്‌ ബാങ്ക്‌ നിക്ഷേപം; ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന്‌ കേന്ദ്രം

single-img
24 December 2019

ഡല്‍ഹി: സ്വിസ്‌ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന്‌ കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സ്വിറ്റ്‌സര്‍ലാന്റും ഇന്ത്യയും തമ്മിലുള്ള നികുതി ഉടമ്പടി പ്രകാരം രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണിത്‌.

കള്ളപ്പണം സംബന്ധിച്ച്‌ മറ്റുരാജ്യങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പുറത്തുവിടണമെന്ന വിവരാവകാശരേഖയ്ക്കു മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശസര്‍ക്കാരുകളില്‍ നിന്നു സ്വീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഉദ്ധരിച്ചാണ് വിവരം നിഷേധിച്ചത്.