മൂന്ന് സേനകളുടെ നിയന്ത്രണം ഇനി ഒരൊറ്റ ഉദ്യോഗസ്ഥന്; രാജ്യത്തെ ആദ്യ ചീഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനം ഉടന്‍:ചുമതലകള്‍ എന്തൊക്കെ?

single-img
24 December 2019

ചീഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയാണ് 1999ല്‍ കാര്‍ഗില്‍ കമ്മറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചത്.സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റിയുടെ സ്ഥിരം ചെയര്‍മാനായും സിഡിഎസ് പ്രവര്‍ത്തിക്കും. സിഡിഎസിന്റെ ഉത്തരവാദിത്തങ്ങളും പ്രവര്‍ത്തനങ്ങലും സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി. വരുന്ന ദിവസങ്ങളില്‍ രാജ്യത്തെ ആദ്യ സിഡിഎസിനെ സര്‍ക്കാര്‍ നിയമിക്കും. ആര്‍മി ചീഫ് ജനറല്‍ സ്ഥാനത്ത് നിന്ന് ഡിസംബര്‍ 31ന് വിരമിക്കാനിരിക്കുന്ന ബിപിന്‍ റാവത്തിനെയായിരിക്കും ഈ തസ്തികയിലേക്ക് നിയമിക്കുകയെന്നും വിവരമുണ്ട്.

എന്താണ് സിഡിഎസിന്റെ ചുമതലകള്‍

1.ഈ ഓഫീസറായിരിക്കും എയര്‍ഫോഴ്‌സ്,നേവി,ആര്‍മി എന്നി മൂന്ന് സായുധസേനകളുടെയും പ്രവര്‍ത്തനങ്ങളിലും ധനകാര്യത്തിലും സമന്വയം നടപ്പാക്കുക.ഇതിനുള്ള ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും.

2.മൂന്ന് സായുധ സേനകള്‍ക്കായുള്ള സൈനിക ഉപകരണങ്ങളും മറ്റും വാങ്ങുന്നതും സിഡിഎസ് ഓഫീസിന്റെ ചുമതലയായിരിക്കും

3.1999ല്‍ കാര്‍ഗില്‍ റിവ്യൂ കമ്മറ്റിയാണ് സിഡിഎസ് രൂപീകരണം നിര്‍ദേശിച്ചത്. എല്ലാ സൈനിക കാര്യങ്ങളിലും സിഡിഎസ് സര്‍ക്കാരിന്റെ ഏക ഉപദേശകനാകും

4.പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രധാന സൈനിക ഉപദേശകന്‍ ഇനി സിഡിഎസ് ആയിരിക്കും. മൂന്ന് സേനയുടെ കാര്യത്തിലും ഈ ഉദ്യോഗസ്ഥനാണ് ഉപദേശക ചുമതലഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍,ഡിഫന്‍സ് പ്ലാനിങ് കമ്മറ്റിയിലും അദേഹം അംഗമായിരിക്കും

5.ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍,ഡിഫന്‍സ് പ്ലാനിങ് കമ്മറ്റിയിലും അദേഹം അംഗമായിരിക്കും

6.മൂന്ന് സേനകളുടെയും ലോജിസ്റ്റിക്‌സ്,ഗതാഗതം,പരിശീലനം,സപ്പോര്‍ട്ട് സര്‍വീസ്,ആശയവിനിമയം,അറ്റകുറ്റപണികള്‍ തുടങ്ങിയവയില്‍ സിഡിഎസ് ചുമതലയേറ്റ് മൂന്ന് വര്‍ഷത്തിനകം തന്നെ സംയുക്തമായാണ് നടപ്പാക്കുക

7.സംയോജിത ശേഷി വികസന പദ്ധതിയുടെ (ഐസിഡിപി) തുടര്‍നടപടികളായി പഞ്ചവത്സര പ്രതിരോധ മൂലധന ഏറ്റെടുക്കല്‍ പദ്ധതിയും (ഡിസിഎപി) രണ്ട് വര്‍ഷത്തേക്കുള്ള വാര്‍ഷിക ഏറ്റെടുക്കല്‍ പദ്ധതികളും (എഎപി) നടപ്പിലാക്കണം

8.പ്രതീക്ഷിത ബജറ്റിനെ ആസ്പദമാക്കി മൂലധന ഏറ്റെടുക്കല്‍ പ്രൊപ്പോസല്‍ ആഭ്യന്തരസര്‍വീസ് തലത്തില്‍ നടപ്പാക്കണം

9.കോമ്പിറ്റന്റ് അതോറിറ്റിയുടെ പരിഗണനയ്ക്കായി സൈനിക കാര്യങ്ങളില്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കണം

10.കൊളോണിയല്‍ പാരമ്പര്യം കാരണം കടന്നുവന്നേക്കാവുന്ന കാലഹരണപ്പെട്ട സമ്പ്രദായങ്ങള്‍ സിഡിഎസ് തിരിച്ചറിയുകയും അവസാനിപ്പിക്കുകയും വേണം.