അലനും താഹയ്ക്കുമെതിരെയുള്ള യുഎപിഎ കേസ്; കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹം: സിപിഎം

single-img
24 December 2019

അലനും താഹയ്ക്കുമെതിരെ സംസ്ഥാന പോലീസ് ചാര്‍ജ് ചെയ്ത യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഎം. കേസില്‍ മികച്ച രീതിയിൽ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. ക്രമസമാധാനം എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയായിരിക്കെ ഈ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്.

ജനാധിപത്യ വ്യവസ്ഥയിലെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയില്‍ കാണിച്ച ആര്‍ജവം സര്‍ക്കാര്‍ യുഎപിഎ വിഷയത്തിലും കാട്ടണമെന്ന് സിപിഎ നേതാവ് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.അതിന്റെ പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം രംഗത്തെത്തിയത്.