പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷത്തിന്റെ മഹാറാലിയില്‍ നിന്ന് കമല്‍ഹാസന്‍ പിന്മാറി

single-img
23 December 2019

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി തമിഴ് നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലിയില്‍ പങ്കെടുക്കാനാ കില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ഇക്കാര്യം വ്യക്തമാക്കിഡിഎംകെയ്ക്ക് കമല്‍ഹാസന്‍ കത്തു നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, ഈ സമയം വിദഗ്ധ ചികിത്സ യ്ക്കായി വിദേശത്താണെന്നുമാണ് വിശദീകരണം.

ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ റാ​ലി ന​ട​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ റാ​ലി​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ മ​ക്ക​ള്‍ ക​ക്ഷി‌ ന​ല്‍​കി​യ ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​രു​ത്, പൊ​തു​ജ​ന​ത്തി​നു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​ത്, പ്ര​തി​ഷേ​ധം മു​ഴു​വ​ന്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്ത​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.