‘സംവിധാന്‍ സുരക്ഷാ സമിതി’ ; ഭരണഘടന സംരക്ഷിക്കാന്‍ സമിതിയുമായി ഭീം ആര്‍മി

single-img
22 December 2019

രാജ്യമാകെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം നടന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണാര്‍ത്ഥം പാര്‍ട്ടി തലത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഭീം ആര്‍മി. ഇതിനായി ‘സംവിധാന്‍ സുരക്ഷാ സമിതി’ (എസ്.എസ്.എസ്) എന്ന കമ്മറ്റിക്കാണ് ഭീം ആര്‍മി പാര്‍ട്ടി രൂപം നല്‍കുന്നത്.

രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ലക്‌ഷ്യം. പാർട്ടിയുടെ പ്രസിഡന്റായ ചന്ദ്ര ശേഖര്‍ ആസാദ്, പാര്‍ട്ടിയുടെ ലീഗല്‍ അഡ്‌വൈസര്‍ മെഹ്മൂദ് പ്രാച എന്നിവരായിരിക്കും കമ്മിറ്റിയുടെ നേതൃ നിരയില്‍ ഉണ്ടാവുക. ഇന്ന് വൈകുന്നേരം പാര്‍ട്ടി ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.