ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്; പ്രതിഷേധക്കാരോട് സ്മൃതി ഇറാനി

single-img
20 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ലെന്നും ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുതെന്നും പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധക്കാരോട്കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

‘പൗരത്വ ഭേദഹതി നിയമം ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ എടുത്ത് മാറ്റുന്നില്ല. തെരുവുകളിൽ അതിക്രമങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയും, പാര്‍ലമെന്റുമാണ് പരമോന്നതമെന്ന് ഇന്ത്യയിലെ ഓരോ പൗരനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.

പാർലമെന്റിൽ നിയമം പാസാക്കിയ ശേഷം ഒരു മുഖ്യമന്ത്രി ഇതിനെതിരെ സംശയം ഉയര്‍ത്തുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്’, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയെ ലക്ഷ്യംവെച്ച് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാജ്യത്തെ പൊതുജനങ്ങളുടെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ യാതൊന്നും ചെയ്യില്ലെന്നും സ്മൃതി ഇറാനി ഉറപ്പുനല്‍കി.