വയനാട്ടില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു

single-img
19 December 2019

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരികളായി വന്ന മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കായംകുളം സ്വദേശികളായ ബിജുലാല്‍,ജിതിന്‍ കാര്‍ത്തികേയന്‍,നിധിന്‍ എന്നിവരാണ് പുഴയില്‍ മുങ്ങിമരിച്ചത്. മേപ്പാടിയിലെ ചുളിക്ക പൊന്‍കുണ്ട് പുഴയിലാണ് അപകടനം നടന്നത്.

ആറംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിന് എത്തിയത് . പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണെന്നാണ് വിവരം.