ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

single-img
13 December 2019

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. കേന്ദ്ര മന്ത്രിക്ക് പുറമെ ഇന്ത്യില്‍ നിന്ന്എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ എന്നിവരും പട്ടികയിൽ സ്ഥാനം കണ്ടെത്തി. ഫോബ്സ് മാഗസിന്റെ 100 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ആണ്.

തൊട്ടുപിന്നിൽരണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പ്രിസഡന്‍റ് ക്രിസ്റ്റീന ലഗാര്‍ഡെയാണ് അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് സ്പീക്കര്‍ നാന്‍സി പെലോസി ആണ് മൂന്നാം സ്ഥാനത്ത്. പ്രമുഖരുടെ ഈ പട്ടികയില്‍ ആദ്യമായാണ് 34-ാം സ്ഥാനത്തുള്ള നിര്‍മല സീതാരാമന്‍ ഇടം നേടുന്നത്.

ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന പട്ടികയില്‍ 29മത് ആണ്. ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജസീന്ത ആന്‍ഡേന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്, ടെന്നീസ് താരംസെറീന വില്യംസ് തുടങ്ങി പ്രമുഖര്‍ പട്ടികയിലുണ്ട്.