പൗരത്വബില്‍; പ്രതിഷേധിച്ച് ഐപിഎസ് ഓഫീസറുടെ രാജി

single-img
12 December 2019

മുംബൈ: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐപിജി റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഐപിഎസ് ഓഫീസര്‍ അബ്ദുറഹ്മാനാണ് രാജിവെച്ചത്. പുതിയ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് രാജി. ‘ പുതിയ ബില്ലിനെ അപലപിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണ് ഈ ബില്‍. നാളെ മുതല്‍ ഓഫീസില്‍ പോകുന്നില്ലെന്ന് താന്‍ തീരുമാനിച്ചു. സര്‍വീസില്‍ നിന്ന് രാജിവെക്കുകയാണെന്നും’ അദേഹം അറിയിച്ചു.രാജിക്കത്ത് ഉള്‍പ്പെടെയാണ് അദേഹം ട്വീറ്റ് ചെയ്തത്.ഈ ബില്‍ ബഹുസ്വരതയ്ക്ക് എതിരാണ്. എല്ലാവരും ജനാധിപത്യരീതിയില്‍ ബില്ലിനെതിരെ പ്രതിഷേധിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ ചരിത്രം വളച്ചൊടിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദേഹം ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് ദേശീയ പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 105 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 125 പേര്‍ ബില്ലിനെ അനുകൂലിക്കുകയായിരുന്നു. രാജ്യമെങ്കും ബില്ലിനെതിരെ പ്രതിഷേധം ശക്തമായി.