സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടയ്മയായ് ‘കോം ഇന്ത്യ’ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

single-img
12 December 2019

കേരളത്തിലെ പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസർകോട് വാർത്താ എഡിറ്റർ അബ്ദുൽ മുജീബിനെയും ട്രഷററായി ട്രൂവിഷൻ ന്യൂസ് എഡിറ്റർ കെ കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് അല്‍ അമീനും ജനറല്‍ സെക്രട്ടറി ഷാജന്‍ സ്‌കറിയയും സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനാണ് രക്ഷാധികാരി.

സംഘടനയുടെ വൈസ് പ്രസിഡന്റായി സോയിമോൻ മാത്യു (മലയാളി വാർത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ്) എന്നിവരെയും തെരഞ്ഞെടുത്തു.അൽ അമീൻ (ഇ വാർത്ത), ഷാജൻ സ്കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫൽഗുണൻ (വൺ ഇന്ത്യ), സാജു കൊമ്പന്‍ ( അഴിമുഖം ) സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് ( കെ വാര്‍ത്ത ), കെ ആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് തിരുവനന്തപുരത്ത് ചേര്‍ന്ന കോം ഇന്ത്യ യോഗം ആവശ്യപ്പെട്ടു.

ഇതു സംബന്ധമായി മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയ്ക്കും നിവേദനവും നല്‍കും. സംഘടനയിൽ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് [email protected] എന്ന ഇ മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം.