പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച് ആയിരത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും

single-img
9 December 2019

ദില്ലി: ഇന്ത്യയില്‍ നടപ്പാക്കാനിരിക്കുന്ന പൗരത്വബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ആയിരത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അയല്‍രാജ്യങ്ങളിലെ ന്യൂുനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്നത് പ്രശംസനീയമാണ്.

എന്നാല്‍ ഇന്ത്യയുടെ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം മതമാകുന്ന സാഹചര്യം ഭീകരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഭരണഘടന ഉദ്ധരിച്ചുകൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു. ബില്ലിനെതിരെ പൊതുപ്രസ്താവനയിലും ഇവര്‍ ഒപ്പുവെച്ചു.
അഭിശോദ് പ്രകാശ് (ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സ്, ബംഗളൂരു), ആതിഷ് ദബോല്‍ക്കര്‍ (ഇന്റര്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്, ട്രിയെസെറ്റ്), സന്ദീപ് ത്രിവേദി, ഷിറാസ് മിന്‍വല്ല ( ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച്, മുംബൈ), വിപുല്‍ വിവേക് (ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി അടക്കമുള്ള ആയിരത്തോളം പേരാണ് പൗരത്വ ഭേദഗതി ബില്ലിനായി രംഗത്തെത്തിയിരിക്കുന്നത്.