കനകമല കേസ്: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
7 December 2019

റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. തലസ്ഥാനത്തിൽ ഇന്ന് നടന്ന സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ഉച്ചയോടെ കെമാല്‍ പാഷയ്ക്ക് അനുവദിച്ചിരുന്ന നാല് പോലീസുകാരെ തിരിച്ചുവിളിക്കുകയായിരുന്നു.

വിവാദമായ കനകമല ഐഎസ് ബന്ധ കേസില്‍ ജസ്റ്റിസിന് നേർക്ക് ഭീഷണി ഉയര്‍ന്നിരുന്നു. അടുത്തിടെകേരളത്തിൽ ഉണ്ടായ വാളയാര്‍, മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളില്‍ ജസ്റ്റിസ് കെമാല്‍ പാഷ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. തന്റെ നിലപാടുകളോടുള്ള പ്രതികാര നടപടിയെന്നോണമാണ് തന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.