സരിതാ നായരെ ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്‌

single-img
6 December 2019

റിയാലിന്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലേക്ക് സരിതാനായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്. മത്സരാര്‍ഥികള്‍ക്കായുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് രഞ്ജിനിയുടെ പരാമര്‍ശം. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥിയായിരുന്നു രഞ്ജിനി.

സോളാര്‍ കേസും തുടര്‍ന്നുള്ള വിവാദങ്ങളുമായി കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വ്യക്തിയാണ് സരിതാ നായര്‍. മാധ്യമ വാര്‍ത്തകളും ആളുകളും പറഞ്ഞുള്ള അറിവല്ല, യഥാര്‍ഥ ജീവിതത്തില്‍ സരിത എങ്ങനെയുള്ള ആളാണെന്നറിയാനാണ് താല്‍പര്യമുണ്ടെന്നാണ് രഞ്ജിനിയുടെ വിശദീകരണം.

സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവര്‍ എത്തിയാല്‍ അവരെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെന്നും രഞ്ജിനി പറയുന്നു.