ഹൈദരാബാദിലെ പോലീസ് നടപടി; പോലീസിന് അഭിനന്ദനങ്ങളുമായി മലയാള സിനിമാ താരങ്ങള്‍

single-img
6 December 2019

ഹൈദരാബാദിൽയുവ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ നാല് യുവാക്കളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് അഭിനന്ദനങ്ങളുമായി മലയാള സിനിമ താരങ്ങളും രംഗത്തെത്തി.

മലയാള സിനിമയിലെയുവതാരങ്ങളിൽ ശ്രദ്ധേയരായ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, തന്‍വി റാം, രാധിക, കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സിനാരായണ്‍ എന്നിവരാണ് പോലീസ് നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ വി സി സജ്ജനാരുടെ ചിത്രം ഷെയര്‍ ചെയ്ത് സ്‌നേഹ ചിഹ്നം നല്‍കിയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അഭിനന്ദനം.

അതേസമയം, നീതി നടപ്പാക്കപ്പെട്ടുവെന്നാണ് ടൊവിനോ പറയുന്നത്. തന്റെ ഫേസ്ബുക്കിലാണ് പോലീസിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് ടൊവിനോയുടെ പ്രതികരണം. എന്നാൽ ടൊവിനോയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ടൊവിനോ നായകനായി അഭിനയിച്ച മായാനദി എന്ന ചിത്രത്തിലെ മാത്തന്‍, കുപ്രസിദ്ധ പയ്യനിലെ അജയന്‍ എന്നീ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് ആളുകൾ വിമർശിക്കുന്നത്.

View this post on Instagram

Now that's Instant Justice!!

A post shared by Tanvi Ram (@tanviram) on

മായാനദിയിൽ ടൊവിനോ അവതരിപ്പിച്ച മാത്തന്‍ എന്ന കഥാപാത്രത്തെ വ്യാജഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തുകയാണ്. മധുപാൽ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യനിലെ അജയനും പോലീസ് വേട്ടയ്ക്ക് ഇരയാകുന്ന വ്യക്തിയാണ്. ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോയില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് വിമര്‍ശനം.