നിറവയറില്‍ ഉര്‍വശിയും നിക്കി ഗല്‍റാണിയും; ധമാക്കയിലെ സ്റ്റില്‍സ് പുറത്തിറങ്ങി

6 December 2019

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക.
‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ ടോണി ഐസകായി വേഷമണിഞ്ഞ അരുണ്‍ ആണ് നായകവേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്ലുകള്‍ പുറത്തിറങ്ങി.ഉർവ്വശിയും നിക്കി ഗൽറാണിയും നിറവയറുമായി പ്രത്യക്ഷപ്പെടുന്ന സ്റ്റിൽസ് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പൂര്‍ണമായും ഒരു കൊമഡി എന്റര്‍ടെയിനറായിരിക്കും ധമാക്കയെന്ന് ഒമര്‍ലുലു സൂചന നല്‍കി കഴിഞ്ഞു. ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സലിംകുമാര്‍,ഇന്നസെന്റ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കളായി വേഷമണിയുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20 ന് ചിത്രം തീയേറ്ററുകളിലെത്തും
