‘മാമാങ്കം’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

single-img
26 November 2019

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധിഖിന്റെ ചിത്രമാണ് അണിയറക്കാര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

#Siddique In #Mamangam#MamangamFromDecember12 #WorkingStills #WorldofMamangam

Posted by Mamangam on Sunday, November 24, 2019

എം പദ്മകുമാറാണ് മാമാങ്കത്തിന്റെ സംവിധായകന്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു.
ശ്യാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യും.