ചെന്നൈ സ്വദേശിയുമായി പ്രണയം; നടി നിക്കി ഗില്‍റാണി വിവാഹിതയാകുന്നു

single-img
15 November 2019

തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ നായികയായ നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. പക്ഷെ നടി വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് വ്യക്തമായ മറുപടിനൽകിയില്ല. നിക്കി ഇപ്പോൾ അഭിനയിക്കുന്ന മലയാള ചിത്രം ധമാക്കയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു തനിക്കുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി നല്‍കിയത്. എവിടെയായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്ന പിന്നീടുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. അതേസമയം ആരാണ് ആ വ്യക്തിയെന്നതിനെക്കുറിച്ച്‌ മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും നിക്കി പറയുന്നു.

നിവിൻ പോളി നായകനായ 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാള സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.