പ്രഭാതഭക്ഷണത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം?

single-img
15 November 2019

നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. പ്രാതല്‍ ഒഴിവാക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ദിവസം മുഴുവന്‍ നമുക്കാവശ്യമായ ഊര്‍ജം ലഭിക്കേണ്ടത് അതിലൂടെയാണ്. ആരോഗ്യത്തിനാവശ്യമായ എല്ലാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

പ്രഭാത ഭക്ഷണം കഴിക്കാന്‍ കൃത്യമായ സമയവും ഉണ്ട്. രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഭക്ഷണം കഴിച്ചിരിക്ക ണം. പോഷക സമ്പന്നമായ ആഹാരമായിരിക്കണം കഴിക്കേണ്ടത്. പാല്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.പഴ വര്‍ഗങ്ങള്‍, ജ്യൂസ്,ഇലക്കറികള്‍ അടങ്ങിയ സാലഡുകളും കഴിക്കണം.

കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഫാസ്റ്റ് ഫുഡ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല.